കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വെഞ്ഞാറമൂട് മേഖലാ വാര്‍ഷികം മാര്‍ച്ച് 10,11 തീയതികളിലായി നെല്ലനാട് ഗവ.യു.പി.സ്കൂളില്‍ നടന്നു.
അനുബന്ധപരിപാടിയായി 10 ന് ഡോ.സുജിത്ത് കുമാര്‍ വ്യക്തത്വ വികാസം എന്നവിഷയത്തില്‍ ക്ലാസ് നയിച്ചു. എഴുപത്തഞ്ചോളം പേര്‍ പങ്കെടുത്തു. തുടര്‍ന്ന് പരിഷത്ത് പ്രവര്‍ത്തക സംഗമം നടന്നു.
മാര്‍ച്ച് 11 രാവിലെ 10 മണിക്ക് മേഖലാ പ്രസിഡന്‍റ് എ.അനില്‍ കുമാറിന്റെ അധ്യക്ഷതയില്‍ ആരംഭിച്ച വഹിച്ച പ്രതിനിധി സമ്മേളനത്തില്‍ നൂറോളം പ്രതിനിധികള്‍ (97) പങ്കെടുത്തു. സ്വാഗതസംഘം കണ്‍വീനര്‍ സുരേഷ് കുമാറ് സ്വാഗതം ആശംസിച്ച യോഗം നിര്‍വാഹകസമിതി അംഗം ജോജി കൂട്ടുമ്മേല്‍ സംഘടനാരേഖ അവതരിപ്പിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് എം.ബാലകൃഷ്ണന്‍ നായര്‍ ജില്ലാതല പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിച്ചു. ജില്ലാകമ്മിറ്റി അംഗങ്ങളായ ടി.ബാലകൃഷ്ണന്‍, എം.നാസിമുദ്ദീന്‍, രാജിത്ത് എന്നിവരും പങ്കെടുത്തു. ഭാവിപ്രവര്‍ത്തനരേഖ എ.എം.റൈസ് അവതരിപ്പിച്ചു.
തുടര്‍ന്ന് 29 അംഗ മേഖലാ കമ്മിറ്റിയെയും 30 അംഗ ജില്ലാ കൌണ്‍സിലിനെയും തിരഞ്ഞെടുത്തു. പ്രസിഡന്‍റായി എ.അനില്‍കുമാറിനെയും വൈസ് പ്രസിഡന്‍റായി ജി.വത്സലയെയും സെക്രട്ടറിയായി എ.ശിവകുമാറിനെയും ജോയിന്റ് സെക്രട്ടറിമാരായി വി.വിനയന്‍, ലാലജ് ട്രഷററായി ഡി.ആര്‍. കിരണനെയും തെരഞ്ഞെടുത്തു.
നമ്മുടെ ഭൂമിയെയും പരിതസ്ഥിതിയെയും തകര്‍ക്കുന്ന ജെ.സി.ബി. എന്ന വിനാശകാരിയുടെ പ്രവര്‍ത്തനം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തില്‍ കൊണ്ടുവരുവാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്ന പ്രമേയം വാര്‍ഷികം പാസാക്കി.
നെല്ലനാട് യൂണിറ്റിന്‍റെ നേതൃത്വത്തിലുള്ള സ്വാഗതസംഘം മികച്ച പ്രവര്‍ത്തനം നടത്തി. അടുത്ത വാര്‍ഷികം കുറുമ്പയം യൂണിറ്റിന്‍റെ ആഭിമുഖ്യത്തില്‍ നടത്തുമെന്ന് അവിടുത്തെ പ്രതിനിധികള്‍ പ്രഖ്യാപിച്ചു.